ഫാദര്‍ കുര്യാക്കോസിന്റെ പോസ്റ്റ്മോർട്ടം നടപടിയില്‍ സംതൃപ്തരെന്ന് ബന്ധുക്കൾ

Published : Oct 24, 2018, 09:34 AM IST
ഫാദര്‍ കുര്യാക്കോസിന്റെ  പോസ്റ്റ്മോർട്ടം നടപടിയില്‍ സംതൃപ്തരെന്ന് ബന്ധുക്കൾ

Synopsis

ഫാ.കുര്യാക്കോസിന്റെ മരണം - ദസ്വയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംതൃപ്തരെന്ന് ബന്ധുക്കൾ.  പോസ്റ്റ്മോർട്ടം നടത്തുന്ന കാര്യത്തിൽ തങ്ങളുന്നയിച്ച എല്ലാ ആവശ്യങ്ങളും പൊലീസും ഡോക്ടർമാരും അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഫാ.കുര്യാക്കോസിന്റെ മരണം - ദസ്വയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംതൃപ്തരെന്ന് ബന്ധുക്കൾ.  പോസ്റ്റ്മോർട്ടം നടത്തുന്ന കാര്യത്തിൽ തങ്ങളുന്നയിച്ച എല്ലാ ആവശ്യങ്ങളും പൊലീസും ഡോക്ടർമാരും അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ വെച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തില്ലെന്നും ഫാ. കുര്യാക്കോസിന്‍റെ സഹോദരന്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കിയതിനു പിന്നാലെ കുര്യാക്കോസിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന്  ശേഷം ഫാ.കുര്യാക്കോസിന്‍റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കും. 

മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും നേരത്തെ ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നു. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. 

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്