ബിഷപ്പിനെതിരായ പീഡനക്കേസ്; സഭാ നേതൃത്വത്തെ കുറ്റപെടുത്തി മുന്‍ വക്താവ്

Web Desk |  
Published : Jun 30, 2018, 02:57 PM ISTUpdated : Oct 02, 2018, 06:47 AM IST
ബിഷപ്പിനെതിരായ പീഡനക്കേസ്; സഭാ നേതൃത്വത്തെ കുറ്റപെടുത്തി മുന്‍ വക്താവ്

Synopsis

പരാതി ഒതുക്കിത്തീര്‍ക്കുന്ന തരത്തിലുള്ള നടപടിയായിരുന്നില്ല വേണ്ടിയിരുന്നത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് സിറോ മലബാര്‍ സഭാ നേതൃത്വത്തെ കുറ്റപെടുത്തി സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.  കന്യാസ്‌ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്താതിരുന്നത് തെറ്റാണെന്നും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ സഭയുടെ ഉള്ളില്‍ തന്നെ പരിശോധിച്ചു പരിഹരികേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാതി ഒതുക്കിത്തീര്‍ക്കുന്ന തരത്തിലുള്ള നടപടിയായിരുന്നില്ല വേണ്ടിയിരുന്നത്. ഇരുവരും ഉന്നയിച്ച ആരോപണങ്ങളുടെ യാഥാര്‍ഥ്യം കണ്ടു പിടിക്കണമായിരുന്നു. ഇത് ചെയ്യാഞ്ഞത് തെറ്റാണ്. എന്തുകൊണ്ടാണ് സംഭവം അന്വേഷിക്കാതെ പോയതെന്ന് തനിക്കറിയില്ല. പരാതിയില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എന്തു നടപടിയെടുത്തുവെന്ന് കൃത്യമായി അറിയാത്തതിനാല്‍ അദ്ദേഹത്തെ കുറ്റം പറയാനില്ല. ഏത് സഭക്കെതിരെയായാലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം