മകളെ ബലാത്സംഗം ചെയ്ത അച്ഛന്‍റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

Published : Jan 16, 2018, 11:14 PM ISTUpdated : Oct 05, 2018, 01:09 AM IST
മകളെ ബലാത്സംഗം ചെയ്ത അച്ഛന്‍റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

Synopsis

പറവൂര്‍: പറവൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 14 കാരിയായ മകളെ ബലാത്സംഗം ചെയ്യുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തെന്ന കേസിലാണ് കോടതി ഉത്തരവ്.

പ്രമാദമായ പറവൂർ പീഡനക്കേസിൽ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അച്ഛന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. നാൽപതോളം കേസുകളുള്ളതിൽ ആദ്യ കേസിലെ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ബലാത്സംഗം, ഭീഷണി അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ ഹൈക്കോടതി ശരിവെച്ചു.

 2009 മെയ് മുതൽ 2011 ജനുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം  നടന്നത്. ഒന്നാം പ്രതി 14കാരിയായ മകളെ ബലാത്സംഗത്തിനിരയാക്കുകയും സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തെന്നാണ് കേസ്. 

ഭീഷണിപ്പെടുത്തിയും സഹോദരനെയടക്കം മർദ്ദിച്ചും പലയിടത്തായി കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പീഡനവിവരം ബന്ധുവിനോട് വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കേസില്‍ എറണാകുളം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ