മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവ്

Published : Feb 04, 2017, 07:42 AM ISTUpdated : Oct 05, 2018, 12:04 AM IST
മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവ്

Synopsis

ഹൈദരാബാദ്: കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹൈദരാബാദിനടുത്ത ഫലക്നൂമയിലെ അചിറെഡ്ഡി നഗറിലെ ഒമര്‍ ഖാനെ(55)യാണ് കോടതി ശിക്ഷിച്ചത്.

2005ലാണ് കേസിനാസ്‍പദമായ സംഭവം നടക്കുന്നത്. 15കാരിയായ മകളെ ഒമര്‍ ഖാന്‍ വീട്ടില്‍വച്ച് നിരവധി തവണ ബലാത്സംഗം ചെയ്‍തു. തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായപ്പോള്‍ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിയച്ചത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാമ്പള്ളി കോടതി ജഡ്‍ജി ഒമര്‍ ഖാന് കഠിനതടവ് ശിക്ഷ വിധിച്ചത്.

കുട്ടിയുടെയും മാതാവിന്‍റെയും അപേക്ഷ പരിഗണിച്ച് ഡോക്ടര്‍മാര്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നു. കുട്ടി ഇപ്പോള്‍ മാതാവിന്‍റെ ഒപ്പമാണ് താമസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ
കേന്ദ്രത്തിന്റെ സിം ബൈൻഡിംങ്ങ് നയം നാളെ നിലവിൽ വരാനിരിക്കെ ആകെ പ്രശ്നം, വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക തകരാർ