പാക്കിസ്ഥാന് മുകളിലൂടെ വിമാനം പറപ്പിക്കാന്‍ ഭയമെന്ന് വിമാനക്കമ്പനികള്‍

Published : Aug 23, 2016, 03:25 PM ISTUpdated : Oct 05, 2018, 03:00 AM IST
പാക്കിസ്ഥാന് മുകളിലൂടെ വിമാനം പറപ്പിക്കാന്‍ ഭയമെന്ന് വിമാനക്കമ്പനികള്‍

Synopsis

ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുകളിലൂടെ വിമാനം പറപ്പിക്കുന്നതിലെ ആശങ്കകൾ വിമാനകമ്പനികൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാൻ ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലകളിലേക്കുള്ള വിമാനങ്ങൾ പറത്താൻ പാക്കിസ്ഥാന്‍റെ വ്യോമ പാത ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.  

ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ അടക്കമുള്ള വിമാനകമ്പനികൾ കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിച്ചു. . ഗൾഫിലേക്കുള്ള വിമാനങ്ങൾ അറബികടലിന് മുകളിലൂടെയുള്ള വ്യോമപാതയിൽ പറത്താൻ അനുവദിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം. തങ്ങളുടെ ഇന്ധനച്ചെലവ് കുറക്കാനും ഇത് ഉപകരിക്കുമെന്നും വിമാനകമ്പനികൾ കേന്ദ്രത്തെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രേമിച്ചതും ഡേറ്റ് ചെയ്തതും ഞങ്ങളെ, പക്ഷെ കല്യാണം കഴിച്ചത് മോദിയെ', പ്രധാനമന്ത്രിയെ വരെ ചിരിപ്പിച്ച ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം
വിട്ടുവീഴ്ചയില്ലാതെ കെ സുധാകരൻ; വീണ്ടും ചർച്ച നടത്തി കെ സി വേണുഗോപാൽ, തീരുമാനത്തിനായി കാത്തിരിക്കാൻ നിർദേശം