ഫീല്‍ ദ ജയില്‍:  24 മണിക്കൂര്‍ 500 രൂപയ്ക്ക് തടവ് പുള്ളിയാകാം

Published : Jan 22, 2018, 03:00 PM ISTUpdated : Oct 04, 2018, 05:55 PM IST
ഫീല്‍ ദ ജയില്‍:  24 മണിക്കൂര്‍ 500 രൂപയ്ക്ക് തടവ് പുള്ളിയാകാം

Synopsis

ഹൈദരാബാദ്: ജയിലില്‍ കിടന്നാലുള്ള അനുഭവം എങ്ങനെയിരിക്കും, അത് അറിയണോ?. കുറ്റമൊന്നും ചെയ്യാതെ ഇതിന് അവസരം ഒരുക്കുന്നു. തെലുങ്കാനയിലെ സംഗറെഡ്ഡി ജയിലിലാണ് പണം മുടക്കി തടവുശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. 2016 ലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796-ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്‌. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു. സഞ്ചാരികൾക്ക് ഖാദി കൊണ്ടുള്ള ജയില്‍ യൂണിഫോം, സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് , സോപ്പ്, ബെഡ്ഡ് തുടങ്ങിയവ നല്‍കും. ജയില്‍ മാനുവല്‍ അനുസരിച്ചുള്ള ഭക്ഷണമാകും ലഭിക്കുക. തടവുപുള്ളികള്‍ തടവറ സ്വയം വൃത്തിയാക്കണം. 

 

എന്നാല്‍ ജയിലില്‍ മരങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘ഫീല്‍ ദ ജെയില്‍’ എന്ന പേരില്‍ 500 രൂപ മുടക്കി 24 മണിക്കൂര്‍ തടവില്‍ കിടക്കാന്‍ അവസരമൊരുക്കിയിട്ടുള്ളത്. ശരിക്കുമുള്ള ജയിലില്‍ കിടക്കാതെ തന്നെ ജയിലില്‍ പോയ അനുഭവം നല്‍കുക എന്നതാണ് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്. 

500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ സമയം ഇവിടെ ചെലവഴിക്കാനാകും. അത് കൊണ്ട് തന്നെ 220 വര്‍ഷം പഴക്കമുള്ള മേദക്ക് ജയില്‍ ഇപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പകരം ടൂറിസ്റ്റ് കുറ്റവാളികളെ താമസിപ്പിക്കുന്ന മ്യൂസിയമാണ്. പ്രതിദിനം നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുണ്ടെങ്കിലും ‘ജയിലില്‍’ കിടക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി