മഴയ്ക്കൊപ്പം പനി പടരുന്നു; കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍

Published : May 23, 2016, 07:16 AM ISTUpdated : Oct 05, 2018, 02:30 AM IST
മഴയ്ക്കൊപ്പം പനി പടരുന്നു; കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍

Synopsis

കേരളം വീണ്ടും പനിക്കിടക്കയിലേക്ക് നീങ്ങുകയാണ്. ഇത്തവണയും വില്ലനാകുന്നത് ഡെങ്കിപ്പനിയും എലിപ്പനിയും തന്നെ. പനി ബാധിച്ച് ഇതിനോടകം എട്ടു ലക്ഷത്തില്‍ പരം പേര്‍ വിവിഝ ആശുപത്രികളില്ഡ ചികില്‍സതേടിയിട്ടുണ്ട്. എട്ടു പേര്‍ മരിക്കുകയും ചെയ്തു. ക‍ഴിഞ്ഞ വര്‍ഷം മേയ് വരെയുള്ള കണക്കെടുമ്പോള്‍ പനി ബാധിതരുടെ എണ്ണം രണ്ടുലക്ഷം മാത്രമാണ്. അതില്‍ നിന്ന് നാലിരട്ടി വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അഞ്ചുമാസത്തിനിടെ 1277പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും 406പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ചെള്ളുപനിക്ക് 265 പേര്‍ ചികില്‍സ തേടി. 38 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്കുകളെല്ലാം ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയലധികമാണെന്നത് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നു

സംസ്ഥാനത്ത് പലയിടത്തും വ‍ഴിവക്കുകളില്‍ മാലിന്യം കുന്നുകൂടിയതോടെ എലികള്‍ പെരുകി. വേനല്‍മഴ കൂടി എത്തിയതോടെ വെള്ളം കെട്ടിക്കിടന്നും മാലിന്യം അ‍ഴുകിയും അസുഖങ്ങള്‍ പെരുകുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതും രോഗപ്പകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ നടപടികള്‍ നടത്തിയിരുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) ഫണ്ടുപോലും നല്‍കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'