തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി ഫറാഷിനെ മാറ്റി. നിലവിൽ തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ പൊലീസ് മേധാവി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു. തളിപ്പറമ്പ് ആർഡിഓയായി എസ് വന്ദനെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെ നിയമിച്ചും കമ്മീഷൻ ഉത്തരവിട്ടു. പശ്ചിമബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. 

Add Asianetnews as a Preferred SourcegooglePreferred