പത്തനംതിട്ടയില്‍ മാലിന്യമുള്ളിടത്തെല്ലാം പനി, ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു

Web Desk |  
Published : Jun 20, 2018, 03:09 PM ISTUpdated : Jun 29, 2018, 04:20 PM IST
പത്തനംതിട്ടയില്‍ മാലിന്യമുള്ളിടത്തെല്ലാം പനി, ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു

Synopsis

പത്തനംതിട്ടയില്‍ മാലിന്യമുള്ളിടത്തെല്ലാം പനി, ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു

പത്തനംതിട്ട: ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. എലിപ്പനി ബാധിച്ച് രണ്ടുപേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. 500ൽ അധികം ആളുകളാണ് പ്രതിദിനം ജില്ലയിൽ പനിക്ക് ചികിത്സ തേടുന്നത്. മഴക്കാലം ശക്തിപ്രാപിച്ചതിന് പിന്നാലെ പനിപ്പിടിയിലാണ് ജില്ല. ഇതുവരെ ഡങ്കി സ്ഥിരീകരിച്ചത് 187 പേർക്കാണ്.

എലിപ്പനി 76 പേർക്കും മലേറിയ 19 പേർക്കും സ്ഥിരീകരിച്ചു. മാലിന്യ പ്രശ്നം രൂക്ഷമായ പത്തനംതിട്ട മുൻസിപ്പാലിറ്റി ഇലന്തൂർ വല്ലന മലയാലപ്പുഴ എന്നിവിടങ്ങളിലാണ് പനി പടരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മലേറിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത് അധികവും ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലാണ്. ക്യാംപുകളിൽ പരിശോധന ശക്തമാക്കി. എലിപ്പനി കണക്കിലെടുത്ത് ചെളിയിലും, വയലിലും ഇറങ്ങി ജോലി ചെയ്യുന്നവർ മുൻകരുതലെടുക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. 'പ്രതിരോധ മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും. എത്തിച്ചിട്ടുണ്ട്. മഴ വിട്ടു നിന്നാൽ ഡങ്കിപ്പനി പടാരാനുള്ള സാധ്യത കണക്കില്ലെടുത്ത മാലിന്യ -കൊതുക് നിവാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ