ക്രൊയേഷ്യ ഗോളടിച്ചപ്പോള്‍ പണികിട്ടിയത് ഫോട്ടോഗ്രാഫര്‍ക്ക്-വീഡിയോ

Web Desk |  
Published : Jul 12, 2018, 11:53 AM ISTUpdated : Oct 04, 2018, 02:52 PM IST
ക്രൊയേഷ്യ ഗോളടിച്ചപ്പോള്‍ പണികിട്ടിയത് ഫോട്ടോഗ്രാഫര്‍ക്ക്-വീഡിയോ

Synopsis

ക്യാമറാമാന്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടേ എന്ന് വിളിച്ച് പറയാന്‍ പോലും ആരുമുണ്ടായില്ല.താരങ്ങക്കിടിയില്‍ വീണുരുണ്ട് കക്ഷി ആകെ വലഞ്ഞു.

മോസ്കോ: ലോകകപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഗോള്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ മതിമറന്നാഘോഷിക്കുന്നതിനിടെ അതിനിടയില്‍ പെട്ട് പോയാലോ. പുതുചരിത്രം പിറന്ന ആ ഗോള്‍. കാലമിത്രയും ഓരോ ക്രൊയേഷ്യക്കാരനും കൊണ്ടുനടന്ന സ്വപ്നത്തിലേക്ക് മാന്‍സൂക്കിച്ച് ഷോട്ടുതിര്‍ത്ത നിമിഷം. ആനന്ദത്തിന്റെ പരകോടിയില്‍ താരങ്ങളെല്ലാം പരസ്പരം വാരിപുണര്‍ന്നു.

പക്ഷെ അതിനിടയില്‍ പെട്ടുപോയി ഒരു ഫോട്ടോഗ്രാഫര്‍. ക്യാമറാമാന്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടേ എന്ന് വിളിച്ച് പറയാന്‍ പോലും ആരുമുണ്ടായില്ല.താരങ്ങക്കിടിയില്‍ വീണുരുണ്ട് കക്ഷി ആകെ വലഞ്ഞു.

പക്ഷെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ അപ്പോഴും കൈയിലിരുന്ന ക്യാമറിയില്‍ പുതിയ ആംഗിളുകള്‍ തേടുകയായിരുന്നു കഥാനായകന്‍ ഫോട്ടോഗ്രാഫര്‍. ഇടയില്‍ പെട്ടുപോയ ക്യാമറാമാനെക്കുറിച്ച് ബോധം വന്ന താരങ്ങള്‍ ഒടുവില്‍ ദാ ഇങ്ങനെ എല്ലാം കോംപ്രമൈസാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇയിലെ പ്രവാസി മലയാളികൾക്കടക്കം പ്രതിസന്ധി, പാസ്പോർട്ട് , വിസ സേവനങ്ങളിൽ മാത്രം പ്രതിസന്ധി, ഇതാണ് കാരണം
'കേരള സമൂഹത്തോട് ചെയ്യാവുന്ന പുണ്യം, സമൂഹം ഒന്നാകെ ദൗത്യത്തിന് പിന്തുണ നൽകണം'; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി