
മോസ്കോ: ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ച ഒലിവര്‍ ജിറൂദ് നഷ്ടമാക്കിയ ഒരു മനോഹര പാസിനെക്കുറിച്ചാണ് ഫുട്ബോള്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. യുവതാരം എംബപ്പെയുടെ പ്രതിഭയുടെ കാലൊപ്പ് പതിഞ്ഞൊരു സുന്ദരന്‍ ബാക് ഹീല്‍ പാസ് ജിറൂദ് ഗോളാക്കിയിരുന്നെങ്കില്‍ അത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളാകുമായിരുന്നു.
ബോക്സിന് തൊട്ടുപുറത്തു നിന്ന് ഹെര്‍ണാണ്ടസ് നല്‍കിയ സാധാരണ പാസിനെ അസാധ്യമായ ആംഗിളില്‍ നിന്ന് എംബപ്പെ ബാക് ഹീലിലൂടെ ജിറൂദിന് മറിച്ചു നല്‍കുകയായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരത്തില്‍ ജിറൂദ് ഷോട്ട് ഉതിര്‍ത്തെങ്കിലും ബെല്‍ജിയം ഡിഫന്‍ഡര്‍ സമയോചിത ഡിഫന്‍ഡിംഗില്‍ അത് ഗോളാകാകെ പോയി. എങ്കിലും എംബപ്പെയുടെ പ്രതിഭയെ കൈയടികളോടെയാണ് ഫുട്ബോള്‍ ലോകം വരവേറ്റത്.
മത്സരത്തില്‍ ഒട്ടേറെത്തവണ തന്റെ വേഗത കൊണ്ട് ബെൽജിയം ഡിഫൻസിനെ നിരന്തരം പരീക്ഷിച്ച എംബപ്പെ ഒരു മികച്ച റെക്കോർഡും സ്വന്തം പേരിലാക്കിയാണ് കളത്തിൽ നിന്നും കയറിയത്.ഇന്നലെ ബെല്ജിയത്തിനെതിരെ 15 ഡ്രിബിളുകൾക്കാണ് ആണ് എമ്പാപ്പെ ശ്രമിച്ചത്. അതിൽ 7 എണ്ണത്തിൽ ഫ്രാൻസ് യുവതാരം വിജയിക്കുകയും ചെയ്തു. 1966 മുതൽ ഇതുവരെ ഒരു ഫ്രഞ്ച് താരവും ഇത്രയും ഡ്രിബിൾ ഒരു ലോകകപ്പ് മത്സരത്തിൽ പുറത്തെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam