
കണ്ണൂര്‍: ഫ്രഞ്ച് പടയുടെ കിരീട നേട്ടം മതിമറന്നാഘോഷിക്കുകയാണ് കേന്ദ്രഭരണപ്രദേശമായ മാഹി. പഴയ ഫ്രഞ്ച് അധിനിവേശ കേന്ദ്രമായ മാഹിക്ക് ഫ്രാന്‍സുമായുള്ള ഹൃദയബന്ധം അത്രയേറെയാണ്. എഴുപതിനടുത്തു ഫ്രഞ്ച് പൗരന്മാർ ഇപ്പോഴും ഉണ്ട് മാഹിയിൽ.
മാഹി പള്ളിക്ക് സമീപം വലിയ സ്‌ക്രീനിൽ കളി കാണാൻ ആബാലവൃദ്ധം മാഹിക്കാരുമെത്തി. കളി തുടങ്ങും മുൻപ് ഫ്രഞ്ച് ഭാഷയിൽ ചൂടുള്ള ആശംസ. ഫ്രഞ്ച് പോരാളികളുടെ കടന്നു കയറ്റത്തിൽ ഹാൾ ബഹളമയമായി. ഗോളുകൾക്കൊപ്പം പൊട്ടിത്തെറി. ഫ്രഞ്ച് പ്രതിരോധം തകർത്തു ക്രൊയേഷ്യൻ പോരാട്ടവീര്യം തിരിച്ചടിച്ചപ്പോൾ ചാടി എഴുന്നേറ്റു വിരലിൽ എണ്ണാവുന്ന ക്രൊയേഷ്യൻ ആരാധകരായ ബാക്കി മാഹിക്കാർ.
ജയമുറപ്പിച്ചു ആദ്യ പകുതിയിൽ തന്നെ മധുരവിതരണം തുടങ്ങിയിരുന്നു ഫ്രാൻസ് ആരാധകർ. ഒടുവിൽ നാല് ഗോളുകൾ നിറച്ചു ക്രൊയേഷ്യയെ തകർത്തു ഫ്രാൻസ് ഒരിക്കൽകൂടി കിരീടം ചൂടുമ്പോൾ മതിമറക്കുകയായിരുന്നു മാഹിയും അവശേഷിക്കുന്ന ഫ്രഞ്ച് പൗരന്മാരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam