
മോസ്കോ: ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ ഏഷ്യൻ പ്രതീക്ഷയായ ദക്ഷിണ കൊറിയ, സ്വീഡനെ നേരിടും.സ്വീഡനെ വീഴ്ത്താൻ പുതിയൊരു തന്ത്രം പയറ്റിയിരിക്കുകയാണ് ദക്ഷിണ കൊറിയ. യഥാര്‍ത്ഥ ജേഴ്സി നമ്പറുകളിലല്ല താരങ്ങൾ സന്നാഹ മത്സരത്തിലും പരിശീലനത്തിലും ഇറങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ.
ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ സ്വീഡനെ തോല്‍പ്പിക്കാന്‍ എന്താണ് കയ്യിലുളളതെന്നായിരുന്നു പരിശീലകന്‍ ഷിന്‍ തെ യോങ്ങിനോടുളള ചോദ്യം. ഉത്തരം ഉടനെ വന്നു. ഞങ്ങളുടേത് ജേഴ്സി വച്ചുളള കളിയാണ്. എല്ലാം രഹസ്യമാക്കി വക്കാനുളള ജേഴ്സി തന്ത്രം.
ബോളീവിയക്കും സെനഗലിനുമെതിരായ സന്നാഹ മത്സരങ്ങളില്‍ യഥാര്‍ത്ഥ ജേഴ്സി നന്പറിലിറങ്ങിയത് രണ്ടേ രണ്ട് താരങ്ങള്‍.
നായകന്‍ കി സങ് യങ്ങും, സ്ട്രൈക്കര്‍ ഹ്യൂങ് മിന്‍ സണും. പരിശീലന ക്യാന്പിലും ഇങ്ങനെ തന്നെ. ഏഷ്യക്കാരെ, പ്രത്യേകിച്ച് കൊറിയക്കാരെ തിരിച്ചറിയാന്‍ മറ്റുളളവര്‍ പ്രയാസപ്പെടുമെന്നും അത് മുതലെടുക്കാനാണ് ഇതെന്നും പരിശീലകന്‍ പറയുന്നു.
ജേഴ്സി മാറ്റി ആശയക്കുഴപ്പമുണ്ടാക്കാനുളള കൊറിയ നീക്കങ്ങള്‍ക്കിടെയാണ് സ്വീഡന്‍ അവരുടെ ക്യാമ്പിലേക്ക് ചാരനെ അയച്ചെന്ന റിപ്പോര്‍ട്ടുകളും വന്നത്. സ്വീഡിഷ് കോ ജെയിന്‍ ആന്‍ഡേഴ്സണ്‍ ഇത് സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ മാപ്പും പറഞ്ഞു.
പരിശീലക സംഘത്തില്‍പ്പെട്ട ലേസ് ജേക്കബ്സണ്‍ കൊറിയന്‍ ക്യാന്പിന്റെ വഴിയേ പോയോ എത്തി നോക്കിയതേ ഉളളൂ എന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്. രഹസ്യ പരശീലനമായിരുന്നെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.ഏതായാലും കളത്തിന് പുറത്തെ അടവുകള്‍ കൊണ്ട് ചൂടേറിക്കഴിഞ്ഞു ദക്ഷിണ കൊറിയ സ്വീഡന്‍ പോരാട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam