
ദില്ലി: ലോകകപ്പ് ജ്വരം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തി നില്‍ക്കെ വീരേന്ദര്‍ സെവാഗ് ലയണല്‍ മെസിയുടെ അച്ഛനെ കണ്ടെത്തിയിരിക്കുകയാണ്. അതും ഇന്ത്യയില്‍ നിന്ന്. അമ്പരക്കേണ്ട, ഈ വീഡിയോ കണ്ടാല്‍ ആരും സെവാഗ് പറയുന്നതിലും കാര്യമുണ്ടെന്ന് കരുതും. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും ക്രൊയേഷ്യയെയും മറന്നേക്കൂ. ഇതാണ് അയാള്‍ എന്ന തലക്കെട്ടോടെ സെവാഗ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഒരാള്‍ മെസിയെ വെല്ലുന്ന ഫ്രീ കിക്ക് എടുക്കുന്നത്. മെസിയുടെ അച്ഛന്‍ എന്ന ഹാഷ് ടാഗോടെയാണ് സെവാഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഈ വീഡിയോക്ക് ഇതുവരെ 17800 ലൈക്ക് ലഭിച്ചിട്ടുണ്ട്. 2800 പേര്‍ ഇത് റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 73,600 പേരാണ് ലൈക്ക് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam