
മോസ്‌കോ: ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ മുട്ടിടിക്കുന്നവരെന്ന ചീത്തപ്പേര് മായ്ച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് കടക്കുന്നത്. ലോകകപ്പിൽ ഇതിന് മുന്‍പ് മൂന്ന് ഷൂട്ടൗട്ടുകളിലും തോറ്റ ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്‍റിൽ ഷൂട്ടൗട്ട് അതിജീവിക്കുന്നത് 22 വർഷത്തിന് ശേഷമാണ്. കൊളംബിയയുടെ ഹെൻഡേഴ്സൺന്‍റെ മൂന്നാം കിക്ക് ഒസ്പിന തട്ടിയകറ്റിയപ്പോൾ ദുരന്തം ആവർത്തിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഭയന്നതാണ്. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് ട്രിപ്പിയറും എറിക് ഡയറും തെളിയിച്ചു.
2006ല്‍ പോർച്ചുഗലിനോട് ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി കളയാൻ മത്സരിച്ചു ലാംപാർഡും ജെറാർഡും ജാമി കരാഗറും. ഇതൊക്കെ ആവർത്തിക്കാതിരിക്കാൻ പ്രത്യേക പരിശീലനനാണ് ഇംഗ്ലണ്ട് നടത്തിയത്.പെനാൽറ്റി എടുക്കേണ്ടത് ആരൊക്കെയെന്ന് നേരത്തെ തീരുമാനിച്ചു. സ്പോട്ട് കിക്കുകൾക്ക് കൂടുതൽ സമയം ചെലവഴിച്ചു. ഫലം കണ്ടതിൽ ഗാരത് സൗത്ത് ഗേറ്റിന് ആശ്വാസം ഒന്നുകൂടിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam