
മോസ്‌കോ: റഷ്യയില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ കിരീടമുയര്‍ത്തുമെന്ന് പ്രവചനം. അമേരിക്കന്‍ ധനകാര്യ കമ്പനിയായ ഗോള്‍ഡ്‌മാന്‍ സാക്സിന്‍റെ പഠനമാണ് ബ്രസീലിന് കിരീട സാധ്യത കല്‍പിക്കുന്നത്. താരങ്ങളുടെ പ്രകടനവും ടീമിന്‍റെ അടുത്തകാലത്തെ മികവും വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലുകള്‍ പഠനവിധേയമാക്കിയാണ് കണ്ടെത്തല്‍ എന്നാണ് ഗോള്‍ഡ്മാന്‍റെ വാദം.
ഗോള്‍ഡ്‌മാന്‍റെ കണ്ടെത്തല്‍ പ്രകാരം 18.5 പോയിന്‍റാണ് ബ്രസീലിനുള്ളത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സും(11.3), മൂന്നാമത് ജര്‍മനിയും10.7 എത്തുമെന്നും പ്രവചനം പറയുന്നു. ഗോള്‍ഡ്‌മാന്‍ സാക്സിന്‍റെ പ്രവചനം മുന്‍ ലോകകപ്പിലും പുറത്തുവന്നിരുന്നു. 2014 ലോകകപ്പില്‍ അര്‍ജന്‍റീനയെ 3-1ന് തകര്‍ത്ത് ബ്രസീല്‍ കിരീടം നേടുമെന്ന് ഗോള്‍ഡ്മാന്‍ പ്രവചനം നടത്തി. എന്നാല്‍ സെമിയില്‍ ജര്‍മനിയോട് 7-1ന് ദയനീയമായി പരാജയപ്പെട്ട് ബ്രസീല്‍ പുറത്താവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam