10:26 PM (IST) Feb 25

Malayalam News Live:മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ക്രിമിനൽ കേസ് പ്രതികളെ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പൊലീസും ചേർന്ന് പിടികൂടി

Read Full Story
09:56 PM (IST) Feb 25

Malayalam News Live:പൊലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി, ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ വ്യാജം; യുവാവ് പിടിയില്‍

ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story
09:48 PM (IST) Feb 25

Malayalam News Live:ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം; സംഭവം ഉത്തരാഖണ്ഡിൽ

ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.

Read Full Story
09:15 PM (IST) Feb 25

Malayalam News Live:രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ​ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി; എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് തിരിച്ചടിച്ച് കോൺ​ഗ്രസ്

രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ​ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. എല്ലാ വിദേശ ശക്തികൾക്കും കീഴടങ്ങിയ ശേഷമാണ് ബിജെപിയുടെ വാചകമടിയെന്ന് കോൺ​ഗ്രസ് തിരിച്ചടിച്ചു.

Read Full Story
09:12 PM (IST) Feb 25

Malayalam News Live:ആയിരം രൂപയ്ക്ക് വാങ്ങി, വിറ്റത് അയ്യായിരത്തിന്, ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ കടത്ത്; നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

ക്ഷേത്രോത്സവത്തിനിടെ വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

Read Full Story
09:00 PM (IST) Feb 25

Malayalam News Live:പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി പിടിയിൽ

പള്ളിയിൽ നമസ്ക്കാരത്തിനിടെ മോഷണം. സംഭവത്തിൽ നെന്മാറ സ്വദേശി ഷംസുദ്ദീൻ പിടിയിലായി. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്ക്കാരത്തിനിടെയാണ് മോഷണം.

Read Full Story
08:42 PM (IST) Feb 25

Malayalam News Live:`വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രീ'; ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി വിനോദിനിയുടെ അമ്മ

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ. `വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി' എന്ന കുറിപ്പോടെയാണ് വിമര്‍ശനം.

Read Full Story
08:13 PM (IST) Feb 25

Malayalam News Live:'ഹോട്ടലിൽ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു', കാമറയ്ക്ക് മുമ്പിൽ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, ഹണി ട്രാപ്പ് എതിര്‍ത്തപ്പോൾ ക്രൂര മര്‍ദ്ദനം

അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചു

Read Full Story
08:00 PM (IST) Feb 25

Malayalam News Live:ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

Read Full Story
07:23 PM (IST) Feb 25

Malayalam News Live:പത്താം ക്ലാസിൽ തോൽപിക്കുമെന്ന് ഭീഷണി, വിദ്യാർത്ഥിയിൽ 80 ​ഗ്രാം സ്വർണവും പണവും തട്ടിയെ‌ടുത്തു, ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ് കൊടുത്തു

പത്താം ക്ലാസ് പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജശേഖർ, അഭിഷേകിൽ നിന്ന് 80 ഗ്രാം സ്വ‍ർണവും പണവും തട്ടിയെടുത്തു എന്നാണ് വീട്ടുകാരുടെ പരാതി.

Read Full Story
07:21 PM (IST) Feb 25

Malayalam News Live:വസ്തുവാങ്ങാനെന്ന പേരിൽ പ്രമാണം കൈക്കലാക്കും, പണയം വച്ച് ലക്ഷങ്ങളുമായി മുങ്ങും, പ്രതികളെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളിൽ നിന്ന് പ്രമാണങ്ങൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേരെ തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി

Read Full Story
06:52 PM (IST) Feb 25

Malayalam News Live:എൻവിഎസ് 02 ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതെങ്ങനെ? പരാജയ കാരണം വെളിപ്പെടുത്തി ഐഎസ്ആർഒ

2025ൽ എൻവിഎസ് 02 ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതെങ്ങനെയെന്ന് വെളിപ്പെടുത്തി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഇസ്രൊയുടെ നൂറാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. 

Read Full Story
06:39 PM (IST) Feb 25

Malayalam News Live:സിസിടിവി ദൃശ്യം തുണയായി, പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story
06:07 PM (IST) Feb 25

Malayalam News Live:ചാരുംമൂട്ടിൽ കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തും; പ്രദേശവാസികൾ ഭീതിയിൽ

കഴിഞ്ഞ ആറു വർഷമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ കാട്ടുപോത്തും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

Read Full Story
05:13 PM (IST) Feb 25

Malayalam News Live:ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കു, സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ വൈറൽ

സ്വകാര്യ ബസിനടിയിൽപ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം

Read Full Story
05:11 PM (IST) Feb 25

Malayalam News Live:മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവം; പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണമെന്ന് മന്ത്രി ശിവൻകുട്ടി, പ്രതിഷേധിച്ച് നേതാക്കൾ

ചില സംഭവങ്ങൾ പർവതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകർത്ത് കലാപം ഉണ്ടാക്കാമെന്ന് കോൺ​ഗ്രസ് കരുതുന്നു. നടന്നത് രാഷ്ട്രീയ ആഭാസമാണ്.

Read Full Story
04:56 PM (IST) Feb 25

Malayalam News Live:അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടിയ സംഭവത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തത്

Read Full Story
04:50 PM (IST) Feb 25

Malayalam News Live:ആരോ​ഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം - ആക്രമണം ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എംവി ​ഗോവിന്ദൻ. ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
04:37 PM (IST) Feb 25

Malayalam News Live:ചെന്നിത്തല പുറത്തുവിട്ട കത്ത് ആയുധമാക്കി സര്‍ക്കാര്‍; 'സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല, വ്യഖ്യാനം ദുരുദ്ദേശ്യപരം', മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സന്ദേശങ്ങള്‍ അയച്ചത് ഐടി മിഷൻ മുഖേനെയാണെന്നും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് എകീകൃത സന്ദേശം അയച്ചതെന്ന് വിശദീകരണം

Read Full Story
04:16 PM (IST) Feb 25

Malayalam News Live:എപ്സ്റ്റീൻ ഫയൽസ് വിവാദം - ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്; രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്ഥിരീകരണം

എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ മാപ്പ് ചോദിച്ച് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് പ്രത്യേക പൊതുയോഗത്തിലാണ് മാപ്പ് ചോദിച്ചത്. തനിക്ക് രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Read Full Story