റഷ്യയുടെ ഹീറോയായി അക്കിന്‍ഫീവ്

Web Desk |  
Published : Jul 01, 2018, 10:37 PM ISTUpdated : Oct 02, 2018, 06:47 AM IST
റഷ്യയുടെ ഹീറോയായി അക്കിന്‍ഫീവ്

Synopsis

സ്‌പെയിനെ പുറത്തേക്ക് പറഞ്ഞുവിട്ട് രണ്ട് സേവുകള്‍

മോസ്‌കോ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെ അട്ടിമറിച്ച് റഷ്യ ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഹീറോയായത് ഗോള്‍കീപ്പര്‍ ഇകര്‍ അക്കിന്‍ഫീവ്. അധികസമയവും ഒരു ഗോളിന്‍റെ സമനിലയില്‍ തുടര്‍ന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ തൊടുത്ത രണ്ട് കിക്കുകളാണ് അക്കിന്‍ഫീവ് രക്ഷപെടുത്തിയത്. മത്സരം 120 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഗോളടിച്ച് നില്‍ക്കുകയായിരുന്നു ടീമുകള്‍.ഷൂട്ടൗട്ട് 2-2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കോകേയുടെ മൂന്നാം കിക്ക് വലത്തോട്ട് പറന്ന് അക്കിന്‍ഫീവ് തട്ടിയകറ്റി എന്നാല്‍ റഷ്യയുടെ മൂന്നാം കിക്കും സ്‌പെയിനിന്‍റെ നാലാം കിക്കും വലയിലെത്തി. അതേസമയം റഷ്യയുടെ നാലാം കിക്കിനും സ്‌പാനിഷ് ഗോളി ഡി ഹിയ കീഴടങ്ങി. എന്നാല്‍ അസ്‌പാസ് എടുത്ത സ്‌പെയിന്‍റെ അവസാന കിക്ക് അക്കിന്‍ഫീവ് കാലുകൊണ്ട് തട്ടിയകറ്റി ചരിത്രത്തിലേക്ക് റഷ്യയെ കൈപിടിച്ചുനടത്തുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ നാല് ശതമാനം പേരുടെ കുടുംബങ്ങളിൽ അവകാശ തർക്കം; 96% പേർക്കും ഇടക്കാല ധനസഹായം വിതരണം ചെയ്തു
വഖഫ് ബോർഡ് പുന:സംഘടന: അമുസ്ലീങ്ങളെ അംഗങ്ങളാക്കാത്തതിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി