ജര്‍മന്‍ ഫാന്‍സിനെ ട്രോളി കണ്ണൂര്‍ കളക്‌ടര്‍; അതിലല്‍പം കാര്യമുണ്ട്

Web Desk |  
Published : Jun 28, 2018, 10:15 AM ISTUpdated : Oct 02, 2018, 06:47 AM IST
ജര്‍മന്‍ ഫാന്‍സിനെ ട്രോളി കണ്ണൂര്‍ കളക്‌ടര്‍; അതിലല്‍പം കാര്യമുണ്ട്

Synopsis

ഫേസ്ബുക്ക് പോസ്റ്റുമായി കണ്ണൂര്‍ കളക്‌ടര്‍ മിര്‍ മുഹമ്മദ് അലി

കണ്ണൂര്‍: ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്തായതിന് പിന്നാലെ ജര്‍മന്‍ ആരാധകരെ തേടി കണ്ണൂര്‍ കളക്‌ടര്‍ മിര്‍ മുഹമ്മദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ട്രോളെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയണ്ട, പോസ്റ്റിലല്‍പം ഗൗരവമുള്ള കാര്യമുണ്ട്. കണ്ണൂരിലെ ജര്‍മന്‍ ആരാധകര്‍ വെച്ചിരിക്കുന്ന എല്ലാ ഫ്ലക്‌സുകളും സ്വമേധയാ എടുത്തുമാറ്റണമെന്നാണ് കളക്ടര്‍ ആവശ്യപ്പെടുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കളക്ടറെ പിന്തുണച്ചും ജര്‍മനിയെ ട്രോളിയും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് കൊറിയയോട് പരാജയപ്പെട്ടാണ് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി പുറത്തായത്. ജില്ലയില്‍ കളക്ടറായി ചുമതലയേറ്റ ശേഷം പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടത്തി ശ്രദ്ധ നേടിയയാളാണ് മിര്‍ മുഹമ്മദ് അലി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ