
ദില്ലി: ചന്ദ്രനില്‍ നിന്ന് ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിന് ആവശ്യമായ ഐസോടോപ്പുകളുടെ ഖനനം നടത്താന്‍ ഇന്ത്യയ്ക്ക് പദ്ധതി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയാണ് ( ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ഇത് സംബന്ധിച്ച പദ്ധതി ആസൂത്രണ ചെയ്യുന്നത്. 250 വര്‍ഷത്തേക്ക് ആഗോള ഊര്‍ജ ആവശ്യകത നിറവേറ്റാനാവശ്യമായ ആണവഘടകങ്ങള്‍ ചന്ദ്രന്‍റെ ഉപരിതലത്തിലുണ്ടെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.
ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇതുവരെ ആരും കടന്നുചെല്ലാത്ത പ്രദേശത്ത് (വെര്‍ജിന്‍ ടെറിട്ടറി) ഇതിനായി ഇന്ത്യ പര്യവേഷണം നടത്തും. പര്യവേഷണങ്ങള്‍ക്കായി ഒക്ടോബറില്‍ ഐഎസ്ആര്‍ഒ ഒരു റോവര്‍ (ചന്ദ്രന്‍റെ ഉപരിതലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ബഹിരാകാശ വാഹനം) ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നുണ്ട്. വെര്‍ജിന്‍ ടെറിട്ടറിയിലെ വെളളത്തിന്‍റെയും ഹീലിയത്തിന്‍റെയും (ഹീലിയം -3)സാന്നിധ്യത്തെക്കുറിച്ച് റോവര്‍ പഠനം നടത്തും. ഹീലിയം ഐസോടോപ്പ് ഊര്‍ജ്ജേല്‍പ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ആണവഘടകമാണ്
ഭൂമിയില്‍ പരിമിതമായ തോതിലാണ് ഹീലിയം-3 ഐസോടോപ്പുളളത് എന്നാല്‍, ചന്ദ്രനില്‍ ഇത് ധാരളമായി ഉള്ളതായാണ് ഐഎസ്ആര്‍ഒയുടെ നിഗമനം. ഭൂമിയുടെ ഉപഗ്രഹത്തില്‍ ലഭ്യമായ ഈ ഊര്‍ജ്ജ സ്രോതസ്സ് ഭൂമിയിലെത്തിക്കാന്‍ ശേഷിയുളള രാജ്യങ്ങള്‍ അതിനുളള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഈ വലിയ ഉദ്യമത്തില്‍ വെറുമൊരു പങ്കാളിയാവാനല്ല മറിച്ച് പദ്ധതിക്ക് നേതൃത്വം നല്‍കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. മിഷന്‍ പൂര്‍ത്തിയാക്കന്‍ ഇന്ത്യ പൂര്‍ണ്ണസജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam