പോളണ്ടിന് ഇരട്ട പ്രഹരം; സെനഗലിന് രണ്ടാം ഗോള്‍

Web Desk |  
Published : Jun 19, 2018, 09:54 PM ISTUpdated : Oct 02, 2018, 06:33 AM IST
പോളണ്ടിന് ഇരട്ട പ്രഹരം; സെനഗലിന് രണ്ടാം ഗോള്‍

Synopsis

പോളണ്ടിന് ഇരട്ട പ്രഹരം; സെനഗലിന് രണ്ടാം ഗോള്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ പോളണ്ടിനെതിരെ സെനഗല്‍ രണ്ട് ഗോളിന് മുന്നില്‍. ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനായി രണ്ടാം പകുതിയില്‍  66-ാം മിനുറ്റില്‍ നയംഗ് ആണ് വലകുലുക്കിയത്. പോളിഷ് താരങ്ങളുടെ കാലുകളില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച നയംഗ് പോളിഷ് പ്രതിരോധം ഭേദിച്ച് പന്ത് മനോഹരമായി ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 

നേരത്തെ 37-ാം മിനുറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്‍റെ സെല്‍ഫ് ഗോളാണ് സെനഗലിന് ആദ്യ ലീഡ് സമ്മാനിച്ചത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു. അതേസമയം പോളിഷ് നായകന്‍ ലെവന്‍ഡോവ്‌സ്കിക്ക് ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കാന്‍ 50-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആക്രമണത്തിലും പ്രതിരോധത്തിലും പോളണ്ടിന് പിഴയ്ക്കുന്നതാണ് മത്സരത്തില്‍ കാണുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതം നൽകാമെന്ന് വാ​ഗ്ദാനം, തട്ടിപ്പ് നടത്തിയ 5 പേ‍‍‍‌‌‌ർ പിടിയിൽ
അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ; ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു