
റിനോ ആന്റോ വിശ്രമത്തിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിച്ചതോടെ ബംഗളൂരുവിലെ വീട്ടില്‍ കുടുംബവുമായി കഴിയുന്നു. ഐ ലീഗ്- ഐഎസ്എല്‍ ടീമുകള്‍ റിനോയ്ക്ക് പിന്നാലെയുണ്ട്. അധികം വൈകാതെ പുതിയ ക്ലബിനെ കുറിച്ച് റിനോ തന്നെ പുറത്ത് വിടും. അതുവരെ ചിന്ത ലോകകപ്പിനെ കുറിച്ച് മാത്രം. ബംഗളൂരു എഫ്‌സിയുടെ മുന്‍താരം കൂടിയായ റിനോയ്ക്ക് ചെറിയ വിഷമമുണ്ട്. ഇഷ്ടപ്പെട്ട ടീമായി ഇറ്റലിക്ക് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചില്ലെന്നുള്ളത് തന്നെ. എങ്കിലും ആരാധിക്കാന്‍ ഒരു ടീമുണ്ട്. നെയ്മറും സംഘവും. റിനോയുടെ പിന്തുണ ബ്രസീലിനാണ്. ഒരു സമയത്ത് റിനോ ആരാധിച്ചിരുന്നതും ബ്രസീലിനെ തന്നെ.
2006 ലോകപ്പിലായിരുന്നു റിനോയ്ക്ക് ഇറ്റലി പ്രേമം തലയ്ക്ക് പിടിക്കുന്നത്. അന്ന് ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ഇറ്റലിയെ നയിച്ചത് കന്നവാരോ. ഫ്രാന്‍സിസ്‌കോ ടോട്ടിയും മാര്‍കോ മറ്റരേസിയും ആന്ദ്രേ പിര്‍ലോയുമൊക്കെ റിനോയുടെ ഇഷ്ടത്തിന് കാരണമായിരുന്നു. എന്നാല്‍ റോബര്‍ട്ടോ കാര്‍ലോസും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയുമെല്ലാം ഒന്നിച്ച് കളിച്ച 2002ലെ ജപ്പാന്‍- കൊറിയ ലോകകപ്പും മറക്കാന്‍ കഴിയില്ല ഈ തൃശൂര്‍ക്കാരന്. ഇത്തവണ നെയ്മറും ഫിര്‍മിഞ്ഞോയും കുടിഞ്ഞോയും അടങ്ങുന്ന സംഘം ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണെ റിനോ ഉറച്ച് വിശ്വസിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam