ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; ഗോള്‍വേട്ടയില്‍ രണ്ടാമന്‍

Web Desk |  
Published : Jun 20, 2018, 05:52 PM ISTUpdated : Jun 29, 2018, 04:21 PM IST
ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; ഗോള്‍വേട്ടയില്‍ രണ്ടാമന്‍

Synopsis

റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ നേട്ടം

മോസ്കോ: ലോകകപ്പിനിടെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ നേട്ടം. അന്താരാഷ്ട്ര ഫുട്ബോളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ 33കാരനായ ക്രിസ്റ്റ്യാനോ രണ്ടാമതെത്തി. മൊറോക്കക്കെതിരെ നാലാം മിനുറ്റില്‍ ഗോള്‍ നേടിയതോടെ ക്രിസ്റ്റ്യാനോയുടെ ഗോള്‍വേട്ട 85ലെത്തി. ഈ ലോകകപ്പില്‍ റൊണോയുടെ നാലാം ഗോള്‍ കൂടിയാണിത്. 

പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 151-ാം മത്സരത്തിലാണ് റൊണോ നേട്ടത്തിലെത്തിയത്. 149 മത്സരങ്ങളില്‍ 109 ഗോളുകളുമായി ഇറാന്‍റെ അലി ദേ ആണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഹംഗറിയുടെ ഇതിഹാസ താരം പുഷ്കാസിന് 89 കളിയില്‍ 84 ഗോളുകളുണ്ട്. ഈ ലോകകപ്പില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയ്ക്ക് എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി