പൊലീസിലെ ദാസ്യപ്പണി: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Web Desk |  
Published : Jun 20, 2018, 05:45 PM ISTUpdated : Oct 02, 2018, 06:35 AM IST
പൊലീസിലെ ദാസ്യപ്പണി: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Synopsis

കേരളാ പൊലീസിലെ ദാസ്യപ്പണി അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ഫോളോവർമാർ മുഖ്യമന്ത്രിക്ക് അസോസിയേഷൻറെ പരാതി 

തിരുവനന്തപുരം: കേരളാ പൊലീസിലെ ദാസ്യപ്പണിയിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് അനുകൂല മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് ആരോപണം. എസ്എവി ക്യാമ്പില്‍ നിന്നും വീട്ടുജോലിക്ക് പോയവരെ സ്വാധീനിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. അസിസ്റ്റ് കമാഡന്‍റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ക്യാമ്പ് ഫോളോവേഴ്സ് വെളിപ്പെടുത്തുന്നു.

വീട്ടിൽ ടൈൽസ്പാകാൻ ക്യാമ്പ് ഫോളോവർമാര ഉപയോഗിച്ചുവെന്ന പരാതിയിലാണ് എസ്എപി ഡെപ്യൂട്ടി കമാഡൻറ് പി.വി.രാജുവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചത്. വീട്ടിലെ ടൈൽസ് പണിക്കായി ദിവസ വേതനക്കാരായ മൂന്നു ക്യാമ്പ ഫോളോവർമാരെ പിവി.രാജു ഉപയോഗിച്ചുവെന്നാണ് ആരോപണം. ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും ക്യാമ്പ് ഫോളോവർമാരെ ഐപിഎസുകാർ മടക്കി അയക്കുന്നില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രാജുവിനെ തൽസ്ഥാനത്തുനിന്നും മാറ്റി അന്വേഷണം വേണണെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു. അന്വേഷണം നടത്തുന്ന ഐജി ജയരാജ് പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. 

വീട്ടിൽ ജോലി ചെയ്യിപ്പിച്ചതായി വെളിപ്പെടുത്തിയ ക്യാമ്പ് ഫോളോവർമാരെ കൊണ്ട് അനുകൂല മൊഴി പറയിപ്പിക്കാൻ സമ്മർദ്ദം നടത്തുവെന്ന് ആരോപണവും ഉയരുന്നുണ്ട്. എസ്എപിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവർമാർമേൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തയതായി അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ശമ്പളം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്യായമായ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന പൊലീസുകാർ മടങ്ങിയെത്തിയില്ലങ്കിൽ ശമ്പളമുണ്ടാകില്ലെന്ന് ഡിജിപി എല്ലാ എസ്പിമാരെയും അറിയിച്ചു. ഡിജിപിയുടെ അന്ത്യശാസനത്തിൻറെ അടിസ്ഥാനത്തിൽ പല ഉദ്യോസ്ഥർക്കമുണ്ടായിരുന്നവർ തിരികെയെത്തി തുടങ്ങി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ