
മോസ്‌കോ: ഓരോ ലോകകപ്പ് എത്തുമ്പോഴും ഫുട്ബോൾ ലോകത്ത് ഉയർന്നുകേൾക്കുന്നതാണ് ലാറ്റിനമേരിക്കൻ ശൈലി, യൂറോപ്യൻ ശൈലി എന്നീ പ്രയോഗങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ യൂറോപ്യൻ, ലാറ്റിനമേരിക്കൻ കേളീശൈലികൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവന്നു. ലോകകപ്പ് റഷ്യയിലേക്ക് എത്തിയപ്പോൾ ശൈലീ വ്യത്യാസമില്ലാതെ ഒരൊറ്റച്ചരടിൽ കോർത്ത കളിയായി മാറിയിരിക്കുന്നു ഫുട്ബോൾ.
യൂറോപ്യൻ കരുത്തിനെ മറികടക്കാൻ താരതമ്യേന ശാരീരികക്ഷമതകുറഞ്ഞ ലാറ്റിൻ അമേരിക്കക്കാർ കണ്ടെത്തിയ പോംവഴിയായിരുന്നു കുറിയപാസുകൾ. ക്രോസ്ബാറിന് കീഴിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഹിഗ്വിറ്റയും ഷിലാവർട്ടുമെല്ലാം ലാറ്റിനമേരിക്കയുടെ അടയാളങ്ങൾ.
കഴിഞ്ഞനൂറ്റാണ്ടിന്‍റെ അവസാനം ലാറ്റിനമേരിക്കൻ താരങ്ങൾ യൂറോപ്യൻ ക്ലബുകളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ ശൈലീവ്യത്യാസം കുറഞ്ഞുവന്നു. ബ്രസീലും അർജന്‍റീനയുമെല്ലാം യൂറോപ്പിന്‍റെ പ്രതിരോധമികവും സ്പെയ്നും ഹോളണ്ടും ഫ്രാൻസും ജർമനിയുമെല്ലാം തെക്കേ അമേരിക്കയുടെ ഒഴുക്കുള്ള കളിയും കടമെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ശൈലീ വ്യത്യാസം കുറഞ്ഞുവന്നു. 2010ൽ സ്പെയ്ൻ കപ്പുയർത്തിയപ്പോൾ മനോഹര ഫുട്ബോളിന്‍റെ നേർക്കാഴ്ചയായി അത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam