ചുഴലിക്കാറ്റും മഴയും: കാസർ​ഗോഡ് അഡൂരിൽ 15 വീടുകൾ തകർന്നു

Web Desk |  
Published : Jun 29, 2018, 06:51 PM ISTUpdated : Oct 02, 2018, 06:48 AM IST
ചുഴലിക്കാറ്റും മഴയും: കാസർ​ഗോഡ് അഡൂരിൽ 15 വീടുകൾ തകർന്നു

Synopsis

കനത്ത മഴയ്ക്കിടെ അപ്രതീക്ഷിതമായാണ് ചുഴലിക്കാറ്റെത്തിയത്.

കാസർ​ഗോഡ്: കനത്തമഴയിലും ചുഴലിക്കാറ്റിലുമായി കാസർഗോഡ് അഡൂരിൽ 15 വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശ മേഖലയും ദുരിതത്തിലാണ്. 60 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കനത്ത മഴയ്ക്കിടെ അപ്രതീക്ഷിതമായാണ് ചുഴലിക്കാറ്റെത്തിയത്. അഡൂർ പാണ്ടി ഗ്രാമത്തിലെ അരകിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. 15 വീടുകളും നിരവധി കെട്ടിടങ്ങളും കാറ്റിൽ പൂർണമായും തകർന്നു. 

നിരവധി മരങ്ങളും  കടപുഴകി വീണിട്ടുണ്ട്. 60 പേരാണ് പാണ്ടി ഗവൺമന്റ് ഹയർസെക്കന്ററി സകൂളിൽ ഒരുക്കിയ താത്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. പലരും ബന്ധുവീടുകളിൽ അഭയം തേടി.

നിരവധി തെങ്ങുകളും കവുങ്ങുകളുമടക്കം കാർഷികവിളകളും നശിച്ചിട്ടുണ്ട്. അരക്കോടി രൂപയുടെ നാശനഷ്ടങ്ങളാണ് പ്രഥമികമായി കണക്കാക്കുന്നത്. കടൽക്ഷോഭമാണ് തീരദേശമേഖലയെ വലച്ചത്. ഉപ്പള മേഖലയിൽ കടൽ ഭിത്തി തകർന്നു. വീടുകൾ ഏതുസമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം
സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരൻ കാത്തിരുന്നത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം