ജുവനൈല്‍ ഹോമില്‍നിന്ന് അര്‍ദ്ധരാത്രി 15 കുട്ടികള്‍ രക്ഷപ്പെട്ടു

Web Desk |  
Published : May 14, 2018, 03:08 PM ISTUpdated : Jun 29, 2018, 04:21 PM IST
ജുവനൈല്‍ ഹോമില്‍നിന്ന് അര്‍ദ്ധരാത്രി 15 കുട്ടികള്‍ രക്ഷപ്പെട്ടു

Synopsis

ജുവനൈല്‍ ഹോമില്‍നിന്ന് അര്‍ദ്ധരാത്രി കുട്ടികള്‍ രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദിലെ സൈദാബാദ് സ്റ്റേറ്റ് ജുവനൈല്‍ ഹോമില്‍നിന്ന് ഞായറാഴ്ച രാത്രി രക്ഷപ്പെട്ടത് 15 ആണ്‍കുട്ടികള്‍. 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രക്ഷപ്പെട്ടതെന്ന് സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധരാത്രിയോടെ പതിനാറ് കുട്ടികള്‍ ശുചിമുറിയില്‍ പ്രവേശിക്കുകയും വെന്‍റിലേറ്ററിന്‍റെ ഗ്രില്‍ മുറിച്ച് നീക്കുകയും ചെയ്താണ് രക്ഷപ്പെട്ടത്. 

ക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ പിടിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാക്കി 15 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെയും രണ്ട് ജീവനക്കാരെയും സസ്പെന്‍റ്  ചെയ്തു. രക്ഷപ്പെട്ടവരില്‍ മൂന്ന് പേര്‍ നേരത്തേയും ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അതേസമയം കുട്ടികള്‍ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക പറഞ്ഞതൊന്നുമല്ല കണക്ക്, ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും യുഎസ് താവളങ്ങളിൽ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്, സാറ്റലൈറ്റ് ദൃശ്യങ്ങൾ
ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയി, ക്യാമ്പുകളിൽ അടിമ ജീവിതം ​ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങി മൂന്ന് യുവതികൾ, അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ