കനത്ത മഴയ്ക്ക് സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Web Desk |  
Published : May 14, 2018, 02:48 PM ISTUpdated : Jun 29, 2018, 04:15 PM IST
കനത്ത മഴയ്ക്ക് സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Synopsis

ന്യൂനമര്‍ദ്ദം, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ വരെ  കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള  തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറ്  ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകകയാണ്. ഇന്നലെ തലസ്ഥാനത്ത് റെക്കോര്‍‍ഡ് മഴയാണ് കിട്ടിയത്. പത്ത് സെന്‍റീമീറ്റര്‍ മഴയാണ് ലഭിച്ചത്.

അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിന്‍റെ പരിസരഭാഗത്തും ന്യൂനമർദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രിയോടെയോ നാളെയോ  ശക്തി പ്രാപിച്ച് യെമൻ ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിലും ലക്ഷദ്വീപിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് ഒഴിവാക്കാന്‍ നിർദ്ദേശം. അതുപോലെ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്‍റെയും ഇടയിലുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതും ഒഴിവാക്കാന്‍ മുന്നറിയിപ്പ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നോർത്ത് കാക്കാൻ എൽഡിഎഫ്, സൗത്ത് പിടിക്കാൻ യുഡിഎഫ്, കട്ടയ്ക്ക് ബിജെപിയും; കോഴിക്കോട് തീപ്പാറും അങ്കം! മണ്ഡലങ്ങളുടെ ചരിത്രം അറിയാം
ബേപ്പൂരിൽ പിവി അൻവറിന് വലിയ തലവേദന, ഒന്നും രണ്ടുമല്ല, നാല് അപരന്മാര്‍ പത്രിക നൽകി, മന്ത്രി റിയാസിന് രണ്ട്, പലയിടത്തും വോട്ടർമാരെ കുഴപ്പിക്കാൻ അപരപ്പട