മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ നാലുവയസുകാരിക്ക് ദാരുണാന്ത്യം

Published : Jan 24, 2018, 05:27 PM ISTUpdated : Oct 04, 2018, 06:25 PM IST
മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ നാലുവയസുകാരിക്ക് ദാരുണാന്ത്യം

Synopsis

ഹൈദരാബാദ്: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ നാല് വയസുകാരി മകള്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ജാനകിപുരത്താണ് സംഭവം. ഭാര്യാ ഭര്‍ത്താക്കന്മാരായ ക്രിഷ്ണയും നാഗമണിയും തോട്ടം തൊഴിലാളികളാണ്. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകാറുണ്ട്.  

ചൊവ്വാഴ്ച മദ്യപിച്ചെത്തിയ കൃഷ്ണ ഭാര്യയോട് വഴ്ക്കുണ്ടാക്കുകയായിരുന്നു.  രണ്ടപേരം ഒരു മണിക്കൂറോളം തമ്മില്‍ തര്‍ക്കിച്ചു. ഇതിനിടെ നാഗമണിയെ വടികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയായിരുന്നു കൃഷ്ണ. എന്നാല്‍ അടികിട്ടിയത് ഭാര്യയുടെ മടിയിലിരുന്ന മകള്‍ സുപ്രിയയ്ക്കാണ്.  ഇതേതുടര്‍ന്ന് ബോധം കെട്ടുവീണ മകളെ നാഗമണി ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

ഈ സംഭവത്തോടെ  പിതാവ് ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയിരിക്കുകയാണ്. കൃഷ്ണയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും
Malayalam news live: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും