ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് എം വി ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാലക്കാട്: മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർ. ശ്രീലേഖ മേയർക്കാണ് രാജി നൽകിയത്. പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ല. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. ശ്രീലേഖ മേയർ സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജിയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും. സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
