ധനകാര്യ ബില്‍ ഇന്ന് നിയമസഭയില്‍; എസ്ബിടി ലയനത്തില്‍ പ്രത്യേക ചര്‍ച്ച

By Web DeskFirst Published Jul 18, 2016, 2:27 AM IST
Highlights

ധനകാര്യബില്‍ മന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇതോടെ നികുതി വര്‍ദ്ധനവ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റത്തിനടക്കം ഏര്‍പ്പെടുത്തിയ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു ധനമന്ത്രിയുടെ നേരത്തെയുള്ള നിലപാട്. സബ്‍ജക്ട് കമ്മിറ്റി ചര്‍ച്ചക്ക് ശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ധനകാര്യ ബില്ല് അവതരണ വേളയില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നും ഉറ്റുനോക്കപ്പെടുന്നു. ചട്ടം 130 പ്രകാരം എസ്ബിടി ലയന നീക്കം നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകും. പത്തര മുതല്‍ പന്ത്രണ്ടര വരെയാണ് ചര്‍ച്ച. പൊതുവിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയും നിയമസഭയില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കും.

click me!