കാസര്‍കോട് ദേശീയ പാതയിലെ മദ്യശാലയില്‍ വന്‍ തീപിടുത്തം

Published : Feb 15, 2018, 09:18 PM ISTUpdated : Oct 05, 2018, 02:59 AM IST
കാസര്‍കോട് ദേശീയ പാതയിലെ മദ്യശാലയില്‍ വന്‍ തീപിടുത്തം

Synopsis

കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയിലെ മദ്യശാലയില്‍ വന്‍ തീപിടുത്തം. വിലപിടിപ്പുള്ള മദ്യവും ബിയറും കത്തിനശിച്ചു. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ മദ്യശാലയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്കാണ് ബാര്‍ പൂട്ടി തൊഴിലാളികൾപോയത്. വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ബാര്‍ കെട്ടിടത്തിനകത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ വിവരം ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. 

ഫയർഫോസും പോലീസും നാട്ടുകാരും ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബാർഹോട്ടലിനകത്തെ  താമസക്കാരെ അടക്കം ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്. മദ്യക്കുപ്പികളും മറ്റും തീപിടിച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു.   ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്