
അഡാറ് ലൗ സ്റ്റോറിയിലെ വിവാദത്തിന് പിന്നിൽ സിനിമാക്കാരുടെ മാർക്കറ്റിങ് തന്ത്രമെന്ന് ഗായകൻ എരഞ്ഞോളി മൂസ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെ ഇത്തരമൊരു ഗാനരംഗത്തിൽ ചേർക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാട്ടിന്റെ വഴിയേ ഉരുത്തിരിഞ്ഞ മാണിക്യ മലരായ പൂവിയെന്ന് തുടങ്ങുന്ന എരഞ്ഞോളി മൂസയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ട്. കാലങ്ങളായി പലരും പലയിടത്തും പാടിയെങ്കിലും പീർ മുഹമ്മദ് എഴുതിയ ഗാനം ആദ്യ റെക്കോർഡിങ്ങിനായി പാടിയത് മൂസക്കയാണ്. 1979ൽ ആകാശവാണിയിലും മറ്റ് ഗാനമേളകളിലും റഫീക്ക് തന്നെ ഈ പാട്ട് പാടിയിട്ടുണ്ട്.
പ്രിയപ്പെട്ട പാട്ടിന്റെ പേരിലുള്ള വിവാദങ്ങൾ മാർക്കറ്റിങ് തന്ത്രമാണെന്നാണ് എരഞ്ഞോളി മൂസയുടെ കുറ്റപ്പെടുത്തൽ. തന്റെ പേരിലറിയപ്പെട്ട പാട്ടിന് മറ്റവകാശികൾ വരുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എന്നാലും വിവാദവും കേസുമായ ഗാനരംഗത്തിലെ അഭിനയത്തിന് നായകനും നായികക്കും മൂസക്കയുടെ മനം നിറഞ്ഞ കയ്യടി. പുരികം ഉയര്‍ത്തലിന്‍റെയും കണ്ണടയ്ക്കുന്നതിന്‍റെയും രംഗങ്ങളാണ് പാട്ടിനെ ഇത്ര വൈറലാക്കിയതെന്ന് എരഞ്ഞോളി മൂസ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam