
തലശ്ശേരി: ഏത് സമയവും ഒരു പൊട്ടിത്തറി ഉണ്ടാവുമെന്ന ഭയത്തില്‍ മാഹി നിവാസികളുടെ ജീവിതം. മാഹി ടൗണില്‍ കൂണ്‍ പോലെ മുളച്ചു പൊന്തുന്ന പടക്കക്കടകളാണ് നാട്ടുകാരില്‍ ആശങ്ക വിതയ്ക്കുന്നത്. പെട്രോള്‍ പമ്പുകള്‍ക്കും മദ്യക്കടകള്‍ക്കും ഇടയിലായി ഇവിടെ 50 ഓളം പടക്കക്കടകളാണ് ഉള്ളത്. കൊല്ലത്ത് വെടിക്കെട്ട് ദുരന്തം നടന്ന ഇന്നലെ മാത്രം ഇവിടെ ഭരണകൂടം അനുമതി നല്‍കിയത് 20 പടക്കക്കടകള്‍ക്കാണ്.
എതാണ്ട് ഒന്നര കിലോമീറ്റര്‍ നീളമുള്ള മാഹിയിലെ ദേശീയപാതയോരത്ത് 68 മദ്യ കടകളുണ്ട്. ഇരുപത് പെട്രോള്‍ പമ്പുകളും. ഇപ്പോള്‍ അമ്പതോളം പടക്ക കടകളുമുണ്ട്. 800 രൂപ ഫീസടച്ചവര്‍ക്ക് പിന്നെയും വ്യാപകമായി പടക്ക കട തുറക്കാനുള്ള അനുമതി നല്‍കുകയാണ് ഭരണകൂടം. 2011ലെ സെന്‍സെസ് അനുസരിച്ച് രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് മാഹി. അതിനിടയിലാണ് ഇത്രയേറെ പടക്കകടകളും മദ്യശാലയും പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നത്.
ദേശീയപാതോരത്തെ പെട്രോള്‍ പമ്പിനും മദ്യകടകള്‍ക്കുമിടയിലാണ് പടക്ക കടകള്‍. പെട്രോള്‍ പമ്പും, മദ്യക്കടയും പടക്ക കടകളും അടുത്തടടുത്തായി ഇതുപോലെ പ്രവൃത്തിക്കുന്ന മറ്റൊരു സ്ഥലവുമുണ്ടാവില്ല. ഒരു ചെറിയ തീ പൊരി ഉണ്ടായാല്‍ മാഹി അപ്പാടെ പൊട്ടിത്തെറിക്കാന്‍ പാകത്തിലാണ് ഈ കടകളുടെയെല്ലാം പ്രവര്‍ത്തനം.
അമ്പത് കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസന്‍സ് നല്‍കുന്നതെങ്കിലും മറ്റൊരു പരിശോധനയും ഇത്തരം സ്ഥലങ്ങളിലുണ്ടാകാറില്ല. മിക്കവാറും കടകളില്‍ അനുവദനീയമായതിേെനക്കാള്‍ ഏറെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam