അമേരിക്കയില്‍ നൈറ്റ് ക്ലബില്‍ തീപിടുത്തം: ഒമ്പത് പേര്‍ മരിച്ചു

Web Desk |  
Published : Dec 04, 2016, 02:05 AM ISTUpdated : Oct 04, 2018, 11:21 PM IST
അമേരിക്കയില്‍ നൈറ്റ് ക്ലബില്‍ തീപിടുത്തം: ഒമ്പത് പേര്‍ മരിച്ചു

Synopsis

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ഓക്‌ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിശാപാര്‍ട്ടി നടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചതോടെ ആളുകള്‍ കെട്ടിടത്തിന് പുറത്തേക്ക് കടക്കാം തിക്കുംതിരക്കും കൂട്ടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നൂറോളം  പേര്‍ സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാര്‍ട്ടി നടത്തിയതെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ കഴിഞ്ഞാല്‍ പ്രധാനപ്പെട്ട നഗരമാണ് ഓക്‌ലാന്റ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ