ഫുജൈറയില്‍ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Web Desk |  
Published : Jan 07, 2017, 01:03 AM ISTUpdated : Oct 05, 2018, 03:59 AM IST
ഫുജൈറയില്‍ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Synopsis

ദുബായ്: യു എ ഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലക്കാരാണ് മരിച്ച മൂന്ന് പേരും.

ഫുജൈറ കല്‍ബ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള അല്‍ വഹ്ദ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ ഷിഹാബ് (24), കുറുകത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തിരുനാവായ സ്വദേശി അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ണീച്ചര്‍ ഗോഗൗണ്‍. അവധി ദിനമായതിനാല്‍ എല്ലാവരും ഉറങ്ങുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഗോഗൗണിനോട് ചേര്‍ന്ന് തന്നെയായരുന്നു തൊഴിലാളികള്‍ക്കുള്ള താമസവും ഒരുക്കിയിരുന്നത്. മുറിയില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ
കഴിഞ്ഞ വർഷം മാത്രം ഉത്പാദിപ്പിച്ചത് 24 ലക്ഷം ടൻ അലുമിനിയം, ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി