
വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്നും നിരോധിക്കേണ്ടതാണെന്നും ശബരിമല തന്ത്രിയും മേല്‍ശാന്തിയും. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. വെടിക്കെട്ടും മത്സരക്കമ്പവും നടത്തണമെന്ന് വേദപുസ്തകങ്ങളില്‍ പറഞ്ഞിട്ടില്ലെന്ന് മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. അപകടങ്ങളില്‍നിന്ന് നാം പാഠം പഠിക്കുന്നില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന വെടിക്കെട്ട് നിരോധിക്കണമെന്ന നിലപാടിലാണ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരിയും. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്ന ധാരണ തെറ്റാണെന്നും ഇവര്‍ പറയുന്നു. വെടിക്കെട്ടും കരിമരുന്ന് കലാപ്രകടനവും ആസ്വദിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇതുയര്‍ത്തുന്ന സുരക്ഷാഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും വെടിക്കെട്ടും മത്സരക്കമ്പവും നടത്തണമെന്ന് വേദപുസ്തകങ്ങളില്‍ പറഞ്ഞിട്ടില്ലെന്ന് മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരിയും പറഞ്ഞു.
ആനകളെ എഴുന്നെള്ളിക്കുന്നതും ശരിയല്ല. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും പാഠം പഠിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും തന്ത്രിയും മേല്‍ശാന്തിയും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam