അപകടത്തിൽ പെടുന്നവർക്ക് 48 മണിക്കൂര്‍ ചികിത്സ: പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതി

Web Desk  
Published : Aug 05, 2018, 05:18 PM IST
അപകടത്തിൽ പെടുന്നവർക്ക് 48 മണിക്കൂര്‍ ചികിത്സ: പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതി

Synopsis

അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികില്‍സ ചെലവ് സര്‍ക്കാർ വഹിക്കും. ഇനി സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ആദ്യഘട്ടത്തിലെ ചികിൽസക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സ‍ർക്കാര്‍ നല്‍കും. 

തിരുവനന്തപുരം: അപകടത്തിൽ പെടുന്നവർക്ക് 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കുമെന്ന സർക്കാര്‍ പ്രഖ്യാപനം എങ്ങുമെത്തിയില്ല. പദ്ധതിയുമായി സഹകരിക്കാൻ ഇൻഷുറൻസ് കന്പനികൾ തയാറായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികില്‍സ ചെലവ് സര്‍ക്കാർ വഹിക്കും. ഇനി സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ആദ്യഘട്ടത്തിലെ ചികിൽസക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സ‍ർക്കാര്‍ നല്‍കും. 

കഴിഞ്ഞ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയില്‍ ആറു മാസം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ഇന്‍ഷുറന്‍സ് കന്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാൻ സര്‍ക്കാറൊരുങ്ങിയത്. എന്നാൽ പദ്ധതിയുമായി സഹകരിക്കാൻ ഇൻഷുറൻസ് കന്പനികൾ തയാറായില്ല. ഇൻഷുറൻസ് കന്പനികളുമായി പലവട്ടം ചർച്ച നടത്തി. പ

ദ്ധതിയില്‍ അംഗമായാൽ , വൻ ബാധ്യത ആകുമെന്ന നിലപാടില്‍ ഇൻഷുറൻസ് കന്പനികള്‍ തുടര്‍ന്നതോടെ പദ്ധതി തുടങ്ങാനാകാത്ത അവസ്ഥയിലായി. അതേസമയം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഇൻഷുറൻസ് കന്പനികള്‍ക്കുവേണ്ടി പണം നല്‍കുന്ന കന്പനികളുമായി ച‍ർച്ച നടത്തി അവരെ പദ്ധതിയുടെ ഭാഗമാക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. പദ്ധതി നടപ്പാക്കുന്നതിന്‍റെ ചുമതല ആരേോഗ്യം , ആഭ്യന്തരം , ധനകാര്യം, ഗതാഗതം , പൊതുമരാമത്ത് സെക്രട്ടറിമാർക്കാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ
കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം