കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന്

Web Desk |  
Published : Jun 06, 2018, 06:16 AM ISTUpdated : Jun 29, 2018, 04:16 PM IST
കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന്

Synopsis

കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന് ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

ബംഗലൂരു: കർണാടകത്തിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് 18ഉം ജെഡിഎസിൽ നിന്ന് ഒൻപതും പേർ സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാർട്ടികളും ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല. ജെഡിഎസിലാണ് തർക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. 

ഊർജം, പൊതുമരാമത്ത് വകുപ്പുകൾ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തർക്കങ്ങൾ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.  മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'