
കൊച്ചി: പ്രളയത്തിനുശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ആദ്യസംഘം എത്തി. നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ സഞ്ചാരികളെ ടൂറിസം വകുപ്പ് അധികൃതർ സ്വീകരിച്ചു.
ഓസ്ട്രേലിയയില്‍നിന്നും ചാർട്ടഡ്ഫ്ലൈറ്റില്‍ എത്തിയ അന്‍പതംഗ സഞ്ചാരിസംഘത്തിന് നെടുന്പാശേരി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍തന്നെ സ്വീകരണം.
പ്രളയത്തെകുറിച്ചറിഞ്ഞ് യാത്ര ഒഴിവാക്കിയവർപോലും കേരളം പ്രളയത്തെ അതിജീവിച്ചെന്നറിഞ്ഞെത്തിയത് ഈ രംഗത്തുള്ളവർക്ക് വലിയ പ്രതീക്ഷയായി.
കേരളം സന്ദർശിച്ച് പിന്തുണയ്ക്കൂ എന്ന പേരില്‍ ക്യാംപെയ്നും ടൂറിസം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രളയത്തെതുടർന്ന് വിനോദ സഞ്ചാര മേഖലയില്‍ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും, സഞ്ചാരികള്‍ക്കായി എല്ലാം ഒരുക്കി കേരളം കാത്തിരിക്കുകയാണെന്നും അധികൃതർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam