
ദുബായ്: റമസാന്‍ മാസത്തിലെ ആദ്യ രണ്ട് ആഴ്ചകളില്‍ ദുബായില്‍ ധാരാളം അപകടങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 7273 അപകടങ്ങളാണ് ദുബായില്‍ മാത്രം ഈ വര്‍ഷത്തെ റമസാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്രയും അപകടങ്ങളില്‍ 26 എണ്ണം ഏറെ ഗുരുതരമായ അപകടങ്ങളായിരുന്നു. ദുബായ് പോലീസ് തന്നെയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
നോമ്പ് തുറക്കാനായി എത്താനുള്ള ധൃതിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൃത്യമായ അകലം പാലിക്കാതെ വാഹനമോടിക്കുന്നത് കൊണ്ടാണ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ചത്. റമസാനിലെ ഒന്നാം ദിനം വെറും അഞ്ച് മണിക്കൂറിനുള്ളില്‍ ദുബായില്‍ മാത്രം 250 അപകടങ്ങള്‍ ഉണ്ടായതായി പോലീസ് അധികൃതര്‍ നേരത്തെ കണക്ക് പുറത്ത് വിട്ടിരുന്നു.
നോമ്പ് നോറ്റതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മറ്റുള്ളവര്‍ക്ക് അപകടം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ദുബായ് പോലീസിന്‍റെ ഓപ്പറേഷന്‍സ് റൂമില്‍ ഈ റമസാനില്‍ 72,322 ഫോണ്‍ കോളുകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ 999 എന്ന നമ്പറില്‍ വിളിക്കാവൂ എന്ന് പോലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അത്ര അടിയന്തരമല്ലാത്ത കാര്യങ്ങള്‍ക്കായി 901 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam