ചെന്നൈയില്‍ നിന്നുള്ള മീന്‍ കയറ്റുമതിക്കും തിരിച്ചടി

Web Desk |  
Published : Jul 01, 2018, 04:55 PM ISTUpdated : Oct 02, 2018, 06:47 AM IST
ചെന്നൈയില്‍ നിന്നുള്ള മീന്‍ കയറ്റുമതിക്കും തിരിച്ചടി

Synopsis

ചെന്നൈ കാശിമേട്ടില്‍ നിന്നും മുൻപ് 60 ടണ്ണിലേറെ മീൻ കേരളത്തിലേക്ക് പോയിരുന്നുവെങ്കില്‍ ഇപ്പോഴത് 30 ടണ്ണിനും താഴെ മാത്രം.

ചെന്നൈ: കേരളത്തിന്‍റെ അതിർത്തികളില്‍ രാസപരിശോധന ശക്തമായതോടെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യങ്ങളുടെ കയറ്റുഅയക്കലിലും വൻ ഇടിവ്. സാധാരണ കയറ്റി അയക്കാറുള്ളതിന്‍റെ പകുതി അളവ് മീൻ മാത്രമെ ഇപ്പോള്‍ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്നുള്ളൂ

വണ്ടിയില്‍ മെത്തം നിറക്കുകയാണെങ്കില്‍ 4 ടണ്‍ വരെ കയറ്റും. ഇപ്പോള്‍ ഒന്നരടണ്‍ മാത്രം. അവിടെ വിലയും കുറഞ്ഞു. വാങ്ങാൻ ആളുകള്‍ക്കിപ്പോള്‍ താത്പര്യവുമില്ല. മത്സ്യതൊഴിലാളി സംഘം പ്രവര്‍ത്തകനായ നാഞ്ചില്‍ രവി പറഞ്ഞു. 

ചെന്നൈ കാശിമേട്ടില്‍ നിന്നും മുൻപ് 60 ടണ്ണിലേറെ മീൻ കേരളത്തിലേക്ക് പോയിരുന്നുവെങ്കില്‍ ഇപ്പോഴത് 30 ടണ്ണിനും താഴെ മാത്രം. കേരളത്തിലെ ട്രോളിംഗ് നിരോധനകാലം മുന്നില് കണ്ട്, കച്ചവടത്തിനൊരുങ്ങിയവർക്കും പുതിയ സാഹചര്യങ്ങള്‍ അപ്രതീക്ഷിത തിരിച്ചടിയായി.

ധാരാളം മീൻ ലഭിച്ചിട്ടും നഷ്ടമുണ്ടാകുന്നതിന്‍റെ വിഷമത്തിലാണ് ചെന്നെയിലെ ബോട്ടുടമകള്‍. ബോട്ട് കടലിലേക്ക് ഇറക്കാൻ 6 ലക്ഷം രൂപ ചെലവാണ്. ഇപ്പോള്‍ കച്ചവടം ചെയ്ത് കിട്ടിയത് 3 ലക്ഷവും. 3 ലക്ഷം രൂപ നഷ്ടമാണെന്ന് ബോട്ടുടമ തനിമലൈ പറഞ്ഞു. 

ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കള്‍ ഒന്നും മത്സ്യം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന കച്ചവടക്കാ‌ർ പ്രതിസന്ധി പരിഹരിക്കാൻ ഇരുസംസ്ഥാനങ്ങളിലേയും സർക്കാറുകള്‍ മുൻകൈ എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും