
ഹരിപ്പാട്: ജല അഥോറിറ്റിയുടെ കുടിവെളള വിതരണ ടാപ്പില്‍ വെള്ളത്തിന് പകരം വലിയ ഇനം മത്സ്യം. ആറാട്ടുപുഴ തറയില്‍ക്കടവ് കുറിയപ്പശ്ശേരില്‍ ക്ഷേത്രത്തിന് കിഴക്കുളള കാസ സുനാമി കോളനിയിലെ കുടിവെള്ള ടാപ്പിലാണ് മത്സ്യം ലഭിച്ചത്. തോടുകളില്‍ കാണുന്ന മുഷി യുടെ ഇനത്തിൽപ്പെട്ട മുശീലാഞ്ചിയെന്ന് തോന്നിക്കുന്ന മത്സ്യമാണ് കുടിവെളള വിതണപൈപ്പിലൂടെ വന്നത്.
രണ്ടു ദിവസമായി വെളളം ചെറിയ തോതിലാണ് വന്നിരുന്നത്. തടസ്സത്തിന് കാരണം കണ്ടെത്താനായി നാട്ടുകാര്‍ അഴിച്ചു നോക്കിയപ്പോഴാണ് ടാപ്പിനുളളില്‍ കുടുങ്ങിയ നിലയില്‍ ചത്ത മത്സ്യത്തെ കണ്ടത്. വെളളത്തില്‍ പൊട്ടിക്കിടന്ന വിതരണ പൈപ്പിലൂടെ കയറി ടാപ്പില്‍ എത്തിയതാകാമെന്ന് കരുതുന്നു. വിവരം അറിയിക്കാനായി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ ജലഅഥോറിറ്റി അധികൃതരെ വിളിച്ചെങ്കിലും നിസഹകരണമായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam