
കൊല്ലം: ഫോര്‍മലിൻ കലര്‍ന്ന മീൻ കേരളത്തിലേക്കെത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലേക്ക്. പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്നാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത മീനിന്റെ രാസപരിശോധന റിപ്പോർട്ട് ഇന്ന് ഉച്ചയോടെ പുറത്തുവരും.
കിളിമീൻ അഞ്ച് ദിവസം മുൻപ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച് ഇപ്പോഴത് 160 ല്‍ താഴെ...ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി..ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ..വങ്കട 130 രൂപ. കൊല്ലം തങ്കശേരി ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്ന വള്ളങ്ങളൊക്കെ വലയില്‍ നിന്ന് മീൻ ഇറുത്തിട്ടാൽ അപ്പോള്‍ തന്നെ അതെല്ലാം വിറ്റ് കാശാക്കും. അത്രയ്ക്കാണ് ഇവിടെ മീനിന്‍റെ ഡിമാന്‍റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam