കെവിന്‍ വധം; അഞ്ചുപേര്‍ കൂടി പിടിയില്‍

Web Desk |  
Published : Jun 02, 2018, 01:19 AM ISTUpdated : Jun 29, 2018, 04:28 PM IST
കെവിന്‍ വധം; അഞ്ചുപേര്‍ കൂടി പിടിയില്‍

Synopsis

കെവിന്‍ വധം അഞ്ചുപേര്‍ കൂടി പിടിയില്‍ ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവൻ  പ്രതികളും പിടിയില്‍

കൊല്ലം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ കൂടി പൊലീസ് പിടിയിൽ. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരിൽ നിന്നും റമീസിനെയും ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് അഞ്ചുപേരും. ഇവരെ കോട്ടയം പൊലീസിന് കൈമാറും .

മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.  ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവൻ  പ്രതികളും പൊലീസ് പിടിയിലായി. പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷാനു ചാക്കോ അടക്കമുള്ളവരെ ശനിയാഴ്ച തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി; മഴക്കുറവ് 6 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക്, ഉത്തർപ്രദേശിൽ കടുത്ത പ്രതിസന്ധി