പള്ളിയില്‍ എപി - ഇകെ സംഘര്‍ഷം; പൊലീസുകാരന് പരിക്ക്

Web Desk |  
Published : Jun 02, 2018, 12:59 AM ISTUpdated : Jun 29, 2018, 04:04 PM IST
പള്ളിയില്‍ എപി - ഇകെ സംഘര്‍ഷം; പൊലീസുകാരന് പരിക്ക്

Synopsis

എട്ടിക്കുളം ജുമുആ മസ്ജിദിൽ ഇന്നും സംഘർഷം സംഘർഷം എപി- ഇകെ വിഭാഗങ്ങൾ തമ്മിൽ പൊലീസിനെതിരെയും അക്രമം

കണ്ണൂർ: എട്ടിക്കുളം ജുമാ മസ്ജിദിൽ വീണ്ടും എപി, ഇകെ സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജുമുആ നമസ്കാരം തടയാൻ ഇകെ വിഭാഗമെത്തിയതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.

എട്ടിക്കുളത്തെ താജുൽ ഉലമ മഖാമിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി എപി ഇകെ വിഭാഗം സുന്നികളുടെ സംഘർഷം നിലനിൽക്കുകയാണ്. വെളളിയാഴ്ച്ച നമസ്കാരമായ ജുമുഅ പുതുതായി തുടങ്ങുന്നതിനെതിരെ നിലവിലുള്ള പള്ളിയിലെ വിശ്വാസികളായ ഇ കെ വിഭാഗം രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണം. കഴിഞ്ഞ 2 വെള്ളിയാഴ്ചകളിലായി നടന്ന പ്രതിഷേധമാണ് ഇന്ന് കയ്യേറ്റത്തിൽ കലാശിച്ചത്.

നമസ്കരിക്കുന്നതിനായി വിശ്വാസികൾ പള്ളിയിലേക്ക് കയറവേ പ്രതിഷേധക്കാർ ഇവരെ തടയുകയും ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. പൊലീസെത്തി ഇടപെട്ടെങ്കിലും വാക്കേറ്റവും പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. പൊലീസിനെതിരെയും അക്രമമുണ്ടായി. പഴയങ്ങാടി സ്റ്റേഷനിലെ അനിൽകുമാറിനാണ് പരിക്കേറ്റത്. പൊലീസ് ജീപ്പ് അടിച്ചു തകർത്തു. തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും 200 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.  8 പേർ നിലവിൽ കസ്റ്റഡിയിലുണ്ട്.

പ്രദേശത്ത് പരമ്പരാഗതമായ പള്ളി നിലനിൽക്കെ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം വിഭാഗീയതക്കുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആചാരങ്ങൾ തെറ്റിച്ചാണ് നമസ്കാരമെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ പുറമെ നിന്നുള്ള വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ജുമുഅക്കുള്ള സൗകര്യം തുടങ്ങുന്നതെന്നാണ് താജുൽ ഉലമ മഖാം അധികൃതരുടെ വിശദീകരണം. ഹൈക്കോടതിയെയോ വഖഫ് ബോർഡിനെയോ സമീപിച്ച് നിയമപരമായി വിഷയത്തെ പഠിച്ച് വ്യക്തത വരുത്താൻ പ്രതിഷേധക്കാരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് സമീപത്തെ കാവൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'