
മലപ്പുറം: എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ക്യാമറ വെച്ചത് മോശം പ്രവണതകൾ തടയാനാണെന്നും ഉടമക്കെതിരെ കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്നും ഫിയോക്ക് പറഞ്ഞു. കൊച്ചിയിൽ നാളെ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചിരുന്നു. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസെടുക്കാൻ വൈകിയ എസ്ഐയെ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ്പി പ്രതീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam