ആലപ്പുഴ തീരത്ത് വിമാന അവിശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞു

Published : Jul 29, 2016, 10:31 AM ISTUpdated : Oct 04, 2018, 08:04 PM IST
ആലപ്പുഴ തീരത്ത് വിമാന അവിശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞു

Synopsis

അര്‍ത്തുങ്കല്‍, ചെത്തി തീരങ്ങളിലാണ് വിമാനാവശിഷ്‌ടങ്ങളെന്ന് തോന്നിക്കുന്ന ചില ഭാഗങ്ങള്‍ അടിഞ്ഞത്. ചിറക് പോലുള്ള ഭാഗങ്ങളായിരുന്നു കാണപ്പെട്ടത്.  കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്തു നിന്ന് വിദൂരനിയന്ത്രിത ആളില്ലാ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കടലില്‍ പതിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴയിലെത്തിയ നാവിക ഉദ്യോഗസ്ഥര്‍ തീരത്തടിഞ്ഞ ഭാഗങ്ങള്‍ പരിശോധിച്ചു. കടലില്‍ മുങ്ങിയ തങ്ങളുടെ വിമാനത്തിന്റേത് തന്നെയാണ് ഇവയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ആളില്ലാ വിമാനത്തിന്റെ എഞ്ചിന്‍ അടക്കമുളളവ ഭാഗങ്ങള്‍ കിട്ടിയിട്ടില്ല. ഭാരമുള്ള ഇവ മുങ്ങിപ്പോയിരിക്കാമെന്നാണ് നിഗമനം. വിമാനത്തില്‍ നിന്ന് വേര്‍പെട്ട് ചിറക് ഭാഗങ്ങള്‍ തീരത്ത് അടിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ യുദ്ധത്തിൽ വിജയിച്ചാലും രക്തസാക്ഷിത്വം വരിച്ചാലും ഇറാനിയൻ ജനതക്ക് സന്തോഷവും അംഗീകാരവും', തെറ്റും ശരിയും തമ്മിലുള്ള യുദ്ധമെന്നും ഇറാൻ അംബാസിഡർ
മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പിയതിനെ ചൊല്ലി കുടുംബ കലഹം; യുവതി ജീവനൊടുക്കി