
അബഹ അല്‍മന്‍സ്‌ക് ജില്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് വിദേശിയെയും ഒരു സൗദി ബാലനെയും കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അബഹയിലും അസീര്‍ പ്രവശ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കാറുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. അബഹയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും അഹദ് റുഫൈദയില്‍ 45 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും ബസുകള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു.
അബഹ, ദഹ്‌റാന്‍ അല്‍ജുനൂബ്, ബല്‍ഖരന്‍, രിജാല്‍, മഹായില്‍, സറാത്ത് ഉബൈദ, ഖമീസ് മുശൈത്ത്, ബാരീഖ്, തന്നൂമ, മജാരിദ, ബല്‍ഹമര്‍, ബല്‍സമര്‍, വാദിയാന്‍, അഹ്ദ് റുഫൈദ, മദീന അസ്‌കരി എന്നിവടങ്ങളില്‍ കനത്ത മഴയാണ് അുഭവപ്പെട്ടത്. അബഹ ഖമീസ് മുശൈത്ത് റോഡില്‍ നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി.
പാറയിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ചുരം റോഡുകള്‍ സിവില്‍ ഡിഫന്‍സ് അടച്ചിട്ടു. കൂറ്റന്‍ പാറ പതിച്ച് ഹസ്‌ന ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഖമീസ്‌റിയാദ് റോഡിലുള്ള ഷറഫിയ ഓവര്‍ ബ്രിഡ്ജിനിടയില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ വ്യാപകമായി പച്ചക്കറികള്‍ നശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam