
തുടർച്ചയായ മൂന്നാം ദിവസവും ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മൂടൽ മഞ്ഞിൽ മുങ്ങി. കാഴ്ചപരിധി താഴ്ന്നത് വ്യോമ- -റെയിൽ സർവ്വീസുകളെ ബാധിച്ചു.
മൂടൽ മഞ്ഞ് മൂന്നാം ദിവസവും ഉത്തരേന്ത്യൻ സംസ്ഥനങ്ങളിലെ ജനജീവിതത്തെ ബാധിച്ചു. കാഴ്ചപരിധി താഴ്ന്നത് വ്യോമ റെയിൽ സംവിധാനങ്ങൾ താളം തെറ്റിച്ചു. കാഴ്ച പരിധി 50മീറ്ററിൽ താഴ്ന്നതോടെ ദില്ലി അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ രണ്ടു മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തുന്നത്. നൂറോളം വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു. ലക്നൗ, അമൃതസർ വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്. ദില്ലി റയിൽവെ സ്റ്റേഷനിൽ നിന്നുള്ള 70 ട്രെയിനുകളുടെ സർവ്വീസുകൾ വൈകി. 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. ഉത്തർപ്രദേശിലെ അലഹബാദിൽ ട്രക്കിടിച്ച് മൂന്നു പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താപനില കഴിഞ്ഞ വർഷത്തെക്കാൾ താഴുമെന്ന് കാലവസ്ഥാനീരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam